സ്ട്രീറ്റ് ഫുഡിനെ കുറിച്ച് പറയുമ്പോള്‍ മിക്കവരുടേയും മനസിലേക്കെത്തുക വടാപാവ് ആയിരിക്കും. മലയാളികളേക്കാള്‍ ഉത്തരേന്ത്യക്കാരാണ് വടാപാവ് പ്രേമികള്‍. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളുടെ ഇഷ്ട ഭക്ഷണവും ഇതാണ്. മുംബൈയിലെ തെരുവുകളില്‍ വളരെ ഡിമാന്റുള്ള ഒരു വിഭവം കൂടിയാണിത്.
എന്നാലിപ്പോള്‍ ഈ വടാപാവില്‍ ഒരു പുതിയ പരീക്ഷണം നടത്തിയിരിക്കുകയാണ്. സാധാരണയായി പാവ് ബ്രഡിനുള്ളില്‍ മസാലകള്‍ ചേര്‍ത്ത് പൊരിച്ചെടുത്ത ഉരുളക്കിഴങ്ങാണ് വെയ്ക്കാറുള്ളത്. എന്നാല്‍ ഇതിന് നേരെ വിപരീതമായി പാവ്, ബ്രഡിന് പുറത്തേക്ക് കാണുന്ന രീതിയില്‍ ഉരുളക്കിഴങ്ങ് സ്റ്റഫ് ചെയ്തുവെച്ചിരിക്കുന്നതാണ് പുതിയ വിഭവം. ഇതിന് നല്‍കിയിരിക്കുന്ന പേര് ‘റിവേഴ്‌സ് വടാപാവ്’ എന്നാണ്. ഏകദേശം 190 രൂപയാണ് ഒരെണ്ണത്തിന്റെ വില.
മുംബൈയില്‍ നിന്നുള്ള സമ്രത് സിങ്ങാണ് ഈ പുതിയ വടാപാവിന്റെ ചിത്രം എക്‌സില്‍ പങ്കുവെച്ചത്. എന്നാല്‍ പലര്‍ക്കും ഈ പരീക്ഷണം അത്ര ഇഷ്ടപ്പെട്ടിട്ടില്ല. ഇത് തമാശയായി തോന്നുന്നുവെന്നും തങ്ങള്‍ക്ക് പഴയ വടാപാവ് തന്നെ മതിയെന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. കുറഞ്ഞ പൈസയ്ക്ക് ലഭിക്കുന്ന വടാ പാവിന് ഇത്രയും പണം ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ഒരു കമന്റ്. ഇത് കഴിച്ചശേഷം ഛര്‍ദിച്ച് കളയണോ എന്ന പരിഹസിച്ചുള്ള കമന്റുകളുമുണ്ട്.
Content Highlights: Mumbai man shares reverse vada pav photo, goes viral online.

മാതൃഭൂമി.കോം വാട്സാപ്പിലും
Subscribe to our Newsletter