തെലുഗു സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട നടനാണ് നാഗചൈതന്യ. തണ്ടേലാണ് അദ്ദേഹത്തിന്റെ പുറത്ത് വരാനുള്ള ബിഗ് ബജറ്റ് ചിത്രം. ചിത്രത്തിന്റെ സെറ്റില്‍ ചെപ്പല പുളുസു(ഫിഷ് സ്റ്റ്യൂ) ഉണ്ടാക്കുന്ന നാഗചൈതന്യയുടെ വീഡിയോയാണ് വൈറലാവുന്നത്.
മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതപശ്ചാത്തലത്തിനൊരുങ്ങുന്ന ചിത്രമാണ് തണ്ടേല്‍. ഇതിന്റെ ഭാഗമായി തൊഴിലാളികളോട് ചൈതന്യ നേരിട്ട് സംസാരിച്ചിരുന്നു.അവര്‍ ഉണ്ടാക്കുന്ന ചെപ്പല പുളുസു ഉണ്ടാക്കാന്‍ പഠിക്കുമെന്ന് തൊഴിലാളികള്‍ക്ക് നാഗചൈതന്യ ഉറപ്പ് നല്‍കിയിരുന്നുവെന്ന് പുറത്ത് വന്ന വീഡിയോയില്‍ പറയുന്നു. അപ്രകാരം നാടന്‍ രീതിയില്‍ ഈ വിഭവം തയ്യാറാക്കുന്ന നാഗചൈതന്യയെ വീഡിയോയില്‍ കാണാം.
ആദ്യമായിട്ടാണ് പാചകം ചെയ്യുന്നതെന്നും തെറ്റുപറ്റിയാല്‍ ക്ഷമിക്കണമെന്നും നാഗചൈതന്യ കൂടെയുള്ളവരോട് പറയുന്നുണ്ട്. എന്നാല്‍ നന്നായിട്ടുണ്ടെന്നാണ് കൂടെയുള്ളവര്‍ പറയുന്നത്. ചോറിനൊപ്പം പുളുസു ചേര്‍ത്ത് നാഗചൈതന്യ മത്സ്യബന്ധന തൊഴിലാകള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതും വീഡിയോയിലുണ്ട്.
പ്രേമം, സവ്യസാച്ചി എന്ന ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ചന്തുവിനൊപ്പം നാഗചൈതന്യ ഒന്നിക്കുന്ന ചിത്രമാണ് തണ്ടേല്‍. സായിപല്ലവിയാണ് ചിത്രത്തിലെ നായിക. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് തണ്ടേലിന്റെ റിലീസ്.