Close Menu
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Subscribe to Updates

Get the latest creative news from FooBar about art, design and business.

What's Hot

2025 Christmas & New Year Party

November 9, 2025

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 2025

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 2025
Facebook X (Twitter) Instagram
Facebook X (Twitter) Instagram
Watford Community Foundation
Subscribe
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala
Watford Community Foundation
You are at:Home » News » റെക്കോഡ് വില്‍പ്പന കരുത്തായി; കുടുംബശ്രീയുടെ കേരള ചിക്കന്‍ ഇനി കേരളം മുഴുവനും
Food

റെക്കോഡ് വില്‍പ്പന കരുത്തായി; കുടുംബശ്രീയുടെ കേരള ചിക്കന്‍ ഇനി കേരളം മുഴുവനും

Admin kcfwatfordBy Admin kcfwatfordMay 11, 2025No Comments1 Min Read
Facebook Twitter Pinterest LinkedIn Tumblr Email
റെക്കോഡ് വില്‍പ്പന കരുത്തായി; കുടുംബശ്രീയുടെ കേരള ചിക്കന്‍ ഇനി കേരളം മുഴുവനും
Share
Facebook Twitter LinkedIn Pinterest Email


കൊല്ലം: കഴിഞ്ഞ സാമ്പത്തികവര്‍ഷം നേടിയ റെക്കോഡ് വില്‍പ്പനയുടെ പിന്‍ബലത്തില്‍ കുടുംബശ്രീയുടെ കേരള ചിക്കന്‍ ഇനി എല്ലാ ജില്ലകളിലേക്കും എത്തുന്നു. സംസ്ഥാനത്ത് കോഴിയിറച്ചിവില നിശ്ചയിക്കുന്നതിനുള്ള നിര്‍ണായകശക്തിയായി കേരള ചിക്കനെ മാറ്റാനുള്ള നടപടികളും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.

വര്‍ധിച്ചുവരുന്ന കോഴിയിറച്ചിവില നിയന്ത്രിക്കുക, ഗുണനിലവാരമുള്ള കോഴിയിറച്ചി സംസ്ഥാനത്ത് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീസംരംഭകരുടെ പങ്കാളിത്തത്തോടെ കേരള ചിക്കന്‍ പദ്ധതി ആരംഭിച്ചത്. നിലവില്‍, 454 ഫാമുകളും 130 വില്‍പ്പനശാലകളുമുണ്ട്. പ്രതിദിനം 58,000 കിലോ കോഴിയിറച്ചി വിപണനശാലകള്‍വഴി വില്‍ക്കുന്നുണ്ട്.

സംസ്ഥാനത്ത് ഉപയോഗിക്കുന്ന ഇറച്ചിക്കോഴിയുടെ എട്ടുശതമാനം ഉത്പാദിപ്പിക്കുന്നത് ഈ പദ്ധതിവഴിയാണ്. 2024-25 സാമ്പത്തികവര്‍ഷം 105.63 കോടി രൂപയുടെ സര്‍വകാല റെക്കോഡ് വില്‍പ്പന കേരള ചിക്കന്‍ നേടിയിരുന്നു. ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍, ഉത്പാദനം വര്‍ധിപ്പിച്ച് കോഴിയിറച്ചിവിപണിയില്‍ 50 ശതമാനവും കൈകാര്യംചെയ്യുന്ന ഏജന്‍സിയായി മാറാനാണ് ശ്രമം.

വിലനിര്‍ണയത്തില്‍ സുപ്രധാനശക്തിയായി മാറാനും കുടുംബശ്രീ ലക്ഷ്യമിടുന്നു. ആവശ്യാനുസരണം കോഴിയിറച്ചി ഇപ്പോള്‍ നല്‍കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ 11 ജില്ലകളില്‍മാത്രമാണ് കേരള ചിക്കന്റെ വില്‍പ്പനശാലകളുള്ളത്. ഇടുക്കി, വയനാട്, കാസര്‍കോട് ജില്ലകളില്‍ക്കൂടി അടുത്തമാസം ആദ്യംമുതല്‍ പുതിയ ഫാമുകളും വിപണനശാലകളും ആരംഭിക്കും.

കോഴിക്കുഞ്ഞുങ്ങളെയും അവയ്ക്കുള്ള തീറ്റ, മരുന്ന് എന്നിവയും സംരംഭകര്‍ക്ക് നല്‍കുകയും കുഞ്ഞുങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ തിരിച്ചെടുക്കുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ഫാം നടത്തിപ്പിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഇപ്പോഴുള്ളത്. നിലവിലെ ഫാമുകളുടെ വികസനത്തിനും കൂടുതല്‍ ചെറുകിട കര്‍ഷകരെക്കൂടി ഉള്‍പ്പെടുത്തി കോഴിവളര്‍ത്തല്‍ വിപുലമാക്കാനുമുള്ള പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്.

ഇതുവഴി കൂടുതല്‍ തൊഴിലവസരങ്ങളും ലഭ്യമാകും. പാലക്കാട്ടും തളിപ്പറമ്പിലും ഉടന്‍ പുതിയ ഹാച്ചറികള്‍ ഉടന്‍ ആരംഭിക്കുന്നതോടെ പുറത്തുനിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നത് ഒഴിവാക്കാനുമാകും.

Content Highlights: Kerala Chicken Expands Statewide

മാതൃഭൂമി.കോം വാട്സാപ്പിലും

Add Comment

View Comments ()

Subscribe to our Newsletter





Get daily updates from Mathrubhumi.com



Source link

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleആദ്യാനുരാഗം – ഭാഗം 27, എഴുത്ത് – റിൻസി പ്രിൻസ്
Next Article മറുതീരം തേടി, ഭാഗം 71 – എഴുത്ത്: ശിവ എസ് നായർ
Admin kcfwatford

Related Posts

ഓണത്തിന് രണ്ടുതരം പായസക്കൂട്ടുള്‍പ്പെടെ സമ്മാനപ്പൊതിയുമായി കുടുംബശ്രീ

August 3, 2025

ദിവസവും ഒരു കാന്‍ ഡയറ്റ് സോഡ കുടിക്കുന്നത് ടൈപ്പ്- 2 പ്രമേഹം വരാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം

August 2, 2025

വിലകാരണം വെളിച്ചെണ്ണയെ ഉപേക്ഷിക്കുന്നു; പലരും തിരഞ്ഞെടുക്കുന്നത് ചൂടാക്കിയാൽ പ്രശ്നക്കാരാകുന്നവ

August 2, 2025

Leave A Reply Cancel Reply

You must be logged in to post a comment.

Latest Posts

2025 Christmas & New Year Party

November 9, 20251

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 20256

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 20257

പുനർവിവാഹം ~ ഭാഗം 52, എഴുത്ത്: ആതൂസ് മഹാദേവ്

August 3, 202512
Don't Miss

British Malayali Award- Best Association 2015

January 23, 20161 Min Read

സുഹൃത്തുക്കളെ, ചുരുങ്ങിയ നാളുകൊണ്ട് യു കെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ കെ.സി.എഫ് ഒരു പടി കൂടി കടന്നു മുന്നോട്ടുള്ള പ്രെയാണത്തിലേക്ക്…യു…

50+ No Onion No Garlic Indian Recipes

January 22, 2025

ലഞ്ച് ബോക്സ് 3 Lunchbox 3

January 1, 2024
Stay In Touch
  • Facebook
  • Twitter
  • Pinterest
  • Instagram
  • YouTube
  • Vimeo

Subscribe to Updates

Get the latest creative news from SmartMag about art & design.

KCF Watford
KCF Watford

Email Us: info (at) kcfwatford.org.uk

Facebook YouTube
About

Empowering communities and celebrating culture - KCF Watford is your dedicated partner in fostering development, education, and well-being in Watford and Kerala. Engage with our vibrant community and explore how together we can make a meaningful difference. Visit our homepage to learn more about our initiatives and how you can get involved.

We're open to new members and would love to hear from you!

Links
  • About
  • Beautyful Kerala
  • Contact Us
  • Events
  • Gallery
  • Home
  • News
  • Recipes & More
  • Trustees
  • ചാരിറ്റി സംഘടനയായ കേരള കമ്യൂണിറ്റി ഫൌണ്ടേഷൻ(കെ സി എഫ് )
  • Objectives
© 2026 kcfwatford.org.uk ❤️ Thanks to Kualo for hosting. 🙏
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Type above and press Enter to search. Press Esc to cancel.