ഒരു ദിവസം നിങ്ങള്‍ എത്ര പച്ചക്കറികളും പഴങ്ങളുമാണ് കഴിക്കുന്നത്? ഒരു ദിവസം ഒരാള്‍ എത്രയളവിലാണ് അവ കഴിക്കേണ്ടത് എന്നറിയാമോ? അഞ്ച് ഭാഗങ്ങളായാണ് ഒരുദിവസം പച്ചക്കറികളും പഴങ്ങളും കഴിക്കേണ്ടതെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിശദമായി പരിശോധിക്കാം.
ഒന്നാമത്തെ ഭാഗത്തില്‍ കഴിക്കേണ്ട പഴങ്ങള്‍ ചെറിയ പഴങ്ങളാണ്. പ്ലംസ്, കിവി, ചെറീസ്, സ്‌ട്രോബറി, ലിച്ചി എന്നിവയെല്ലാം അടങ്ങിയ ചെറുപഴങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
മീഡിയം വലിപ്പമുള്ള പഴങ്ങളാണ് രണ്ടാമത് വരുന്നത്. വാഴപ്പഴം, ആപ്പിള്‍, ഓറഞ്ച് എന്നിവ ഇതില്‍ പെടുന്നു. വലിയ പഴങ്ങളാണ് മൂന്നാമത്തേത്. തണ്ണിമത്തന്‍, പപ്പായ, പൈനാപ്പിള്‍, മാങ്ങ എന്നിവ പോലുള്ളവ. പപ്പായ, തണ്ണിമത്തന്‍ എന്നിവയുടെ ഒരു ഭാഗം, രണ്ട് കഷണം മാങ്ങ, പൈനാപ്പിളിന്റെ ഒരു കഷണം എന്നിവയാണ് കഴിക്കേണ്ടത്.
ഡ്രൈ ഫ്രൂട്ട്സ്
ഏകദേശം 30 ഗ്രാം ഡ്രൈ ഫ്രൂട്ട്സ് ഒരു ഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്. ഒരു ടേബിള്‍ സ്പൂണ്‍ ഉണക്കമുന്തിരി, പഴങ്ങള്‍, മൂന്ന് പ്ലം, രണ്ട് അത്തിപ്പഴം, എന്നിവ എടുത്ത് കഴിക്കാം. ഉണങ്ങിയ പഴങ്ങളില്‍ കൂടിയ അളവില്‍ മധുരമുണ്ടാകുമെന്ന കാര്യം ഓര്‍ക്കേണ്ടതാണ്. ഷുഗര്‍ നിയന്ത്രിക്കുന്നവര്‍ അക്കാര്യം ശ്രദ്ധിക്കണം.
ഇനി പച്ചക്കറികളുടെ കാര്യം നോക്കാം;
ബ്രൊക്കോളി, നാല് സ്പൂണ്‍ വേവിച്ച ഇലക്കറികള്‍, ബീന്‍സ്, എന്നിവ കഴിച്ചാല്‍ പച്ചക്കറികളുടെ മറ്റൊരു ഭാഗമായി. വേവിച്ച പച്ചക്കറികള്‍ കഴിക്കുകയാണെങ്കില്‍ കാരറ്റ്, ചോളം, പയര്‍ എന്നിവ വേവിച്ചത് മൂന്ന് ടേബിള്‍ സ്പൂണ്‍ കഴിക്കാം.
സാലഡ് വെജിറ്റബിള്‍സ്
കക്കരി, തക്കാളി, ചെറി, സെലറി എന്നിവ ഉപയോഗിച്ച് സാലഡ് ഉണ്ടാക്കാം. ചെറിയ അഞ്ച് കഷണം കക്കരി, മൂന്ന് സെലറി, അല്‍പം തക്കാളി, ഏഴ് ചെറി ടുമാറ്റോ എന്നിവ ഒരു ഭാഗം അളവാണ്.
ജ്യൂസുകളും സ്മൂത്തികളും
ഒരു ദിവസം ജ്യൂസുകളോ സ്മൂത്തികളോ കുടിക്കുമ്പോള്‍ അതിന്റെ പരിധി 150 മില്ലി ആയി കണക്കാക്കുക. പഴങ്ങള്‍ ജ്യൂസ് ആയി കുടിക്കുന്നതിനേക്കാള്‍ നല്ലത് അല്ലാതെ കഴിക്കുന്നതാണ്.
ഉരുളക്കിഴങ്ങ്, കപ്പ, വാഴപ്പഴം, ചേന എന്നിവ അന്നജത്തിന്റെ സ്രോതസ്സായതിനാല്‍ ഇവ അന്നജമടങ്ങിയ ഭക്ഷണത്തിന് പകരമായി ഉപയോഗിക്കാം.
ദിവസവും അഞ്ച് ഭാഗങ്ങളായി പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. പഴങ്ങളുടേയും പച്ചക്കറികളുടേയും അളവ് ശ്രദ്ധിച്ച് ഉപയോഗിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിക്ക് അനിവാര്യമാണ്. ആവശ്യമായ അളവില്‍ ഇവ ശരീരത്തിലേക്കെത്തിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
