Close Menu
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Subscribe to Updates

Get the latest creative news from FooBar about art, design and business.

What's Hot

2025 Christmas & New Year Party

November 9, 2025

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 2025

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 2025
Facebook X (Twitter) Instagram
Facebook X (Twitter) Instagram
Watford Community Foundation
Subscribe
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala
Watford Community Foundation
You are at:Home » News » പ്രായംതോന്നിക്കില്ല, മുടികൊഴിച്ചില്‍ അകറ്റും; പോഷകസമ്പന്നമാണ് നെല്ലിക്ക
Food

പ്രായംതോന്നിക്കില്ല, മുടികൊഴിച്ചില്‍ അകറ്റും; പോഷകസമ്പന്നമാണ് നെല്ലിക്ക

Admin kcfwatfordBy Admin kcfwatfordJuly 18, 2025No Comments2 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
പ്രായംതോന്നിക്കില്ല, മുടികൊഴിച്ചില്‍ അകറ്റും; പോഷകസമ്പന്നമാണ് നെല്ലിക്ക
Share
Facebook Twitter LinkedIn Pinterest Email


ഒരുപാട് പോഷകഗുണങ്ങളുള്ള പഴമാണ് നെല്ലിക്ക. വെറുതെ കഴിക്കാന്‍ മാത്രമല്ല ചട്നികളും കറികളുമെല്ലാം നെല്ലിക്ക ഉപയോഗിച്ച് ഉണ്ടാക്കം. പാനീയങ്ങളും ഇതുപയോഗിച്ച് തയ്യാറാക്കാം. ദിവസവും നെല്ലിക്ക കഴിക്കുന്നതുകൊണ്ടുള്ള ചില ആരോഗ്യ ഗുണങ്ങള്‍ നോക്കാം.

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു
നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷിക്ക് നല്ലതാണ്. ഒരു നേരം നെല്ലിക്ക കഴിക്കുന്നത് ഒരു ദിവസത്തേക്ക് ആവശ്യമായ വിറ്റാമിന്‍ സി നല്‍കുന്നുവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു
നെല്ലിക്കയില്‍ വിറ്റാമിന്‍ സി മാത്രമല്ല, നാരുകളും (osluble fibre) ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനം എളുപ്പമാക്കാന്‍ സഹായിക്കുകയും വയറുവീര്‍ക്കല്‍, അസിഡിറ്റി തുടങ്ങിയ ദഹനപ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു
ലയിക്കുന്ന നാരുകള്‍ അടങ്ങിയതിനാല്‍, കാര്‍ബോഹൈഡ്രേറ്റുകളുടെ ആഗിരണം മന്ദഗതിയിലാക്കാന്‍ നെല്ലിക്കയ്ക്ക് കഴിയും. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാന്‍ സഹായിക്കുന്നു, അതിനാല്‍ പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തില്‍ നെല്ലിക്ക ഉള്‍പ്പെടുത്താവുന്നതാണ്.

മുടികൊഴിച്ചിലും താരനും കുറയ്ക്കുന്നു
ജലദോഷം, ചുമ, വായ് പുണ്ണ്, താരന്‍ തുടങ്ങിയെ ചെറുക്കാന്‍ തയ്യാറാക്കുന്ന വീട്ടുവൈദ്യങ്ങളില്‍ പ്രധാനിയാണ് നെല്ലിക്ക. എന്നും നെല്ലിക്ക കഴിക്കുന്നത് താരന്‍ നിയന്ത്രിക്കാനും മുടികൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കും.

ചര്‍മത്തിന്റെ ഘടനയും ഇലാസ്തികതയും മെച്ചപ്പെടുത്തുന്നു
നെല്ലിക്കയിലെ ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ സി, കൊളാജന്‍ ഉത്പാദനത്തെ സഹായിക്കുന്നു. ഇത് ചര്‍മത്തിന് പ്രായംതോന്നിപ്പിക്കാതിരിക്കും. ചര്‍മം മിനുസവും തിളക്കവുമുള്ളതായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

നെല്ലിക്ക എന്തെല്ലാം ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്താം എന്ന് നോക്കാം

സാലഡ്
സാലഡില്‍ നാരങ്ങാനീര് ഒഴിക്കുന്നതിന് പകരമായി നെല്ലിക്ക ജ്യൂസ് ഉപയോഗിക്കാം. ഇത് ആവശ്യമായ പുളിപ്പ് നല്‍കുന്നതോടൊപ്പം കൂടുതല്‍ വിറ്റാമിന്‍ സിയും രോഗപ്രതിരോധ ശേഷിയും നല്‍കുന്നു.

നെല്ലിക്ക ജ്യൂസ്
ജലദോഷവും ചുമയും തടയാന്‍ നെല്ലിക്ക ജ്യൂസ് സഹായിക്കുമെന്നാണ് പൊതുവെ പറയപ്പെടുന്നത്. അല്‍പം തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ ജ്യൂസ് കുടിക്കാവുന്നതാണ്.

ചമ്മന്തി
പോഷകങ്ങള്‍ കൂടുതല്‍ ലഭിക്കുന്നതിനുള്ള ഒരു എളുപ്പവഴിയാണ് നെല്ലിക്ക ചമ്മന്തി. ഇത് മിക്ക ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്കും ഒപ്പം ചേരുന്നതുമാണ്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)



Source link

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleപുനർവിവാഹം ~ ഭാഗം 38, എഴുത്ത്: ആതൂസ് മഹാദേവ്
Next Article വിനുവേട്ടന് എന്നെ വേണമെങ്കിൽ സ്ത്രീധനം ഒന്നും ഇല്ലാതെ എന്നെ വിവാഹം കഴിക്കണം
Admin kcfwatford

Related Posts

ഓണത്തിന് രണ്ടുതരം പായസക്കൂട്ടുള്‍പ്പെടെ സമ്മാനപ്പൊതിയുമായി കുടുംബശ്രീ

August 3, 2025

ദിവസവും ഒരു കാന്‍ ഡയറ്റ് സോഡ കുടിക്കുന്നത് ടൈപ്പ്- 2 പ്രമേഹം വരാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം

August 2, 2025

വിലകാരണം വെളിച്ചെണ്ണയെ ഉപേക്ഷിക്കുന്നു; പലരും തിരഞ്ഞെടുക്കുന്നത് ചൂടാക്കിയാൽ പ്രശ്നക്കാരാകുന്നവ

August 2, 2025

Leave A Reply Cancel Reply

You must be logged in to post a comment.

Latest Posts

2025 Christmas & New Year Party

November 9, 20251

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 20256

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 20257

പുനർവിവാഹം ~ ഭാഗം 52, എഴുത്ത്: ആതൂസ് മഹാദേവ്

August 3, 202512
Don't Miss

British Malayali Award- Best Association 2015

January 23, 20161 Min Read

സുഹൃത്തുക്കളെ, ചുരുങ്ങിയ നാളുകൊണ്ട് യു കെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ കെ.സി.എഫ് ഒരു പടി കൂടി കടന്നു മുന്നോട്ടുള്ള പ്രെയാണത്തിലേക്ക്…യു…

50+ No Onion No Garlic Indian Recipes

January 22, 2025

ലഞ്ച് ബോക്സ് 3 Lunchbox 3

January 1, 2024
Stay In Touch
  • Facebook
  • Twitter
  • Pinterest
  • Instagram
  • YouTube
  • Vimeo

Subscribe to Updates

Get the latest creative news from SmartMag about art & design.

KCF Watford
KCF Watford

Email Us: info (at) kcfwatford.org.uk

Facebook YouTube
About

Empowering communities and celebrating culture - KCF Watford is your dedicated partner in fostering development, education, and well-being in Watford and Kerala. Engage with our vibrant community and explore how together we can make a meaningful difference. Visit our homepage to learn more about our initiatives and how you can get involved.

We're open to new members and would love to hear from you!

Links
  • About
  • Beautyful Kerala
  • Contact Us
  • Events
  • Gallery
  • Home
  • News
  • Recipes & More
  • Trustees
  • ചാരിറ്റി സംഘടനയായ കേരള കമ്യൂണിറ്റി ഫൌണ്ടേഷൻ(കെ സി എഫ് )
  • Objectives
© 2026 kcfwatford.org.uk ❤️ Thanks to Kualo for hosting. 🙏
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Type above and press Enter to search. Press Esc to cancel.