വിമാനയാത്രയില്‍ ഇന്‍ഡിഗോ നല്‍കിയ സര്‍പ്രൈസ് പങ്കിട്ട് നടി അഹാനാ കൃഷ്ണ. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്രചെയ്യുകയായിരുന്ന അഹാനക്ക് ഗുഡ്ഡീ ബാഗാണ് ഇന്‍ഡിഗോ സമ്മാനമായി നല്‍കിയത്.
യാത്രചെയ്തപ്പോള്‍ ഉറങ്ങിയെന്നും തിരുവനന്തപുരം എത്തിയ ഉടനെ ഉണര്‍ന്ന് നോക്കിയപ്പോള്‍ തൊട്ടടുത്തുള്ള സീറ്റില്‍ ഒരു ക്യൂട്ട് സര്‍പ്രൈസ് ഉണ്ടായിരുന്നവെന്നും അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പ്രതീക്ഷിച്ചതിനേക്കാള്‍ പെട്ടെന്ന് ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്തു. കൊച്ചിയില്‍നിന്നാണ് വരുന്നത്. അവിടെനിന്നും അതിരാവിലെയാണ് ഭക്ഷണം കഴിച്ചത്. ഫ്‌ളൈറ്റില്‍ കയറി 40 മിനിറ്റിനുള്ളില്‍ എത്തുന്ന സ്ഥലമായാലും എവിടെയെങ്കിലും എത്തിക്കഴിഞ്ഞാല്‍ എനിക്ക് വിശക്കും. ഗുഡ്ഡി ബാഗ് തന്നതിന് നന്ദി, അഹാന പങ്കുവെച്ച വീഡിയോ സ്‌റ്റോറിയില്‍ പറഞ്ഞു.

ആദ്യമായാണ് തനിക്ക് ഫ്‌ളൈറ്റില്‍നിന്ന് ഇങ്ങനെ ഗുഡ്ഡി ബാഗ് കിട്ടുന്നതെന്നും പണംകൊടുത്ത് ഇതുവരെ വാങ്ങിയിട്ടില്ലെന്നും അഹാന പറഞ്ഞു.
ആട്ടാ ബിസ്‌ക്കറ്റ്, സോള്‍ട്ട് ആന്റ് പെപ്പര്‍ മഖാന, ആംറസ് മാമ്പഴ ജ്യൂസ്, മറ്റൊരു ബിസ്‌ക്കറ്റ് എന്നിവയടങ്ങിയ ഗുഡ്ഡി ബാഗ് അഹാന വീഡിയോയില്‍ പകര്‍ത്തിയിരുന്നു. കോളേജില്‍ പഠിക്കുന്ന സമയത്ത് അടുത്തുള്ള കടയില്‍ പോയി 30 രൂപയുണ്ടായിരുന്ന ഈ ജ്യൂസ് കഴിക്കുമായിരുന്നു. അപ്പോള്‍ താനൊരു ആഡംബരമായ പാനീയം കുടിക്കുന്നു എന്ന് തോന്നുമായിരുന്നുവെന്ന ഓര്‍മയും അഹാന പങ്കുവെച്ചു.
