Close Menu
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Subscribe to Updates

Get the latest creative news from FooBar about art, design and business.

What's Hot

2025 Christmas & New Year Party

November 9, 2025

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 2025

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 2025
Facebook X (Twitter) Instagram
Facebook X (Twitter) Instagram
Watford Community Foundation
Subscribe
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala
Watford Community Foundation
You are at:Home » News » ചക്ക പഴയ ചക്കയല്ല; പാഴാകുന്നത് കുറയുന്നു, വ്യവസായത്തിന് കോടികളുടെ കിലുക്കം
Food

ചക്ക പഴയ ചക്കയല്ല; പാഴാകുന്നത് കുറയുന്നു, വ്യവസായത്തിന് കോടികളുടെ കിലുക്കം

Admin kcfwatfordBy Admin kcfwatfordApril 18, 2025No Comments2 Mins Read
Facebook Twitter Pinterest LinkedIn Tumblr Email
ചക്ക പഴയ ചക്കയല്ല; പാഴാകുന്നത് കുറയുന്നു, വ്യവസായത്തിന് കോടികളുടെ കിലുക്കം
Share
Facebook Twitter LinkedIn Pinterest Email


വടകര: ഭൂരിഭാഗം ചക്കയും വീണടിഞ്ഞ് ആര്‍ക്കും ഉപകാരപ്പെടാതെപോയ കാലം മായുന്നു. ചക്കയ്ക്ക് ഇപ്പോള്‍ ആവശ്യക്കാരുണ്ട്, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് നല്ല വിപണിയും. ചക്കയധിഷ്ഠിത വ്യവസായത്തിനാകട്ടെ കോടികളുടെ കിലുക്കം. ചക്ക ഇപ്പോള്‍ പഴയ ചക്കയല്ലെന്ന് സാരം.

2018-ല്‍ ചക്കയെ കേരളത്തിന്റെ ഔദ്യോഗികഫലമായി പ്രഖ്യാപിക്കുന്ന സമയത്ത് സംസ്ഥാനത്ത് ആകെ ഉത്പാദിപ്പിക്കുന്ന 60 കോടി എണ്ണം ചക്കയില്‍ പകുതിയിലേറെയും പാഴാകുന്ന സാഹചര്യമായിരുന്നു. അന്ന് മൂല്യവര്‍ധിത ഉത്പാദനത്തിന് ഉപയോഗപ്പെടുത്തിയത് 10 ശതമാനം ചക്കമാത്രം. ഇന്ന് കഥ മാറി. മൊത്തം ചക്കയുടെ 60 മുതല്‍ 70 ശതമാനംവരെ ഉപയോഗിക്കാന്‍ തുടങ്ങിയെന്നാണ് ഈ മേഖലയിലെ കൂട്ടായ്മകളുടെ കണക്ക്. മൂല്യവര്‍ധിത ഉത്പന്നനിര്‍മാണത്തിന് 30 മുതല്‍ 35 ശതമാനംവരെ ചക്ക ഉപയോഗിക്കുന്നു. സംസ്ഥാനത്ത് ഒരുവര്‍ഷം 1000 മുതല്‍ 1500 ടണ്‍ ചക്കവരെ മൂല്യവര്‍ധിതഉത്പന്നമാക്കി വിപണിയില്‍ ഇറക്കുന്നുണ്ട്.

സംരംഭകര്‍ സാക്ഷി

പത്തുവര്‍ഷംമുന്‍പ് വര്‍ഷം 10 ടണ്‍ ചക്ക സംഭരിച്ചാണ് കണ്ണൂര്‍ തളിപ്പറമ്പിലെ ആര്‍ട്ടോകാര്‍പസ് ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് ചക്കയധിഷ്ഠിത വ്യവസായം തുടങ്ങിയത്. ഇന്ന് അവര്‍ സംഭരിക്കുന്നത് വര്‍ഷം 500 ടണ്‍ ചക്ക. ഒരുകിലോ ചക്കയ്ക്ക് 15 രൂപമുതല്‍ 25 രൂപവരെ നല്‍കിയാണ് സംഭരണം. സീസണില്‍ ചക്ക സംഭരിച്ചുവെച്ച് വര്‍ഷം മുഴുവന്‍ ഉത്പാദനം നടത്താന്‍ കോള്‍ഡ് സ്റ്റോറേജ് സംവിധാനം ഉള്‍പ്പെടെയുണ്ടെന്ന് ആര്‍ട്ടോകാര്‍പസ് എംഡി സുഭാഷ് കോറോത്ത് പറഞ്ഞു. വയനാട് മീനങ്ങാടിയിലെ അന്ന ഫുഡ്സ് പ്രോഡക്ട്സ് ഉടമ പി.ജെ. ജോണ്‍സണും പറയുന്നത് ചക്ക ഉപഭോഗത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നാണ്.

12 വര്‍ഷംമുന്‍പ് വര്‍ഷം നാലോ അഞ്ചോ ടണ്‍ ചക്കമാത്രം സംസ്‌കരിച്ചിരുന്ന ജോണ്‍സണ്‍ ഇപ്പോള്‍, വര്‍ഷം 150 ടണ്‍ ചക്ക മൂല്യവര്‍ധിതഉത്പന്നമാക്കുന്നുണ്ട്. ചുളയായും ചക്കയായും ഇവിടെ സ്വീകരിക്കും. ചുളയ്ക്ക് കിലോയ്ക്ക് 70 രൂപയുണ്ട്. പാഴായിപ്പോകുമായിരുന്ന ടണ്‍കണക്കിന് ചക്കയാണ് ഇത്തരം വ്യവസായസംരംഭങ്ങളിലൂടെ മൂല്യം ഉയര്‍ത്തുന്നത്. ചക്കയധിഷ്ഠിത വ്യവസായം കേരളത്തില്‍ ഇപ്പോഴും വളരെ കുറവാണ്. ശ്രദ്ധേയമായ വന്‍കിടസ്ഥാപനങ്ങള്‍ പത്തില്‍ത്താഴെ മാത്രം. സീസണില്‍മാത്രം പ്രവര്‍ത്തിക്കുന്ന ചെറുകിട യൂണിറ്റുകളാണ് അധികവും.

‘ചക്കക്കൂട്ടം’ തെളിച്ചവഴി

2018-ല്‍ രൂപംകൊണ്ട വാട്സാപ്പ് കൂട്ടായ്മയാണ് ചക്കക്കൂട്ടം. നിലമ്പൂര്‍ സ്വദേശി അനില്‍ ജോസിന്റെ നേതൃത്വത്തിലായിരുന്നു തുടക്കം. ഓരോ ചക്കയും ഫലപ്രദമായി ഉപയോഗിക്കാന്‍ ചക്ക ഉത്പാദകരെയും വ്യാപാരികളെയും വ്യവസായികളെയും കോര്‍ത്തിണക്കുക എന്നതായിരുന്നു ലക്ഷ്യം. ഇന്ന് ചക്കക്കൂട്ടത്തിന് കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാട്സാപ്പ് കൂട്ടായ്മകളുണ്ട്. മൊത്തം 1400-ഓളം വാട്സാപ്പ് ഗ്രൂപ്പുകള്‍. ഇതില്‍ നാല്പതിനായിരത്തോളംപേര്‍ അംഗങ്ങളാണ്. ചക്ക കൂടുതലുളള സ്ഥലത്തുനിന്ന് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാന്‍ ഈ കൂട്ടായ്മ വഹിക്കുന്ന പങ്ക് ചെറുതല്ല.

ഏറണാകുളം പട്ടിമറ്റം കേന്ദ്രമാക്കി ചക്കക്കൂട്ടം ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപവത്കരിച്ച് ഇവിടെ മൂല്യവര്‍ധിത ഉത്പന്നനിര്‍മാണവും തുടങ്ങി. പ്രധാനമായും ഉണ്ടാക്കുന്നത് വാക്വം ഫ്രൈഡ് ചിപ്സാണ്. എണ്ണയുടെ അംശം കുറവായ ഈ ഉത്പന്നത്തിന് ഏറെ ആവശ്യക്കാരുണ്ട്. സീസണില്‍ ദിവസം മൂന്നുടണ്‍ ചക്കവരെ കമ്പനി കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്നുണ്ട്. കൂടാതെ, എല്ലാ മാസവും ചക്കഉത്പന്ന നിര്‍മാണത്തില്‍ പരിശീലനം സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തില്‍ പരിശീലനം നേടി ചെറുകിടസംരംഭങ്ങള്‍ തുടങ്ങിയവര്‍ ഏറെയാണ്.

ഒരുവിലയും കിട്ടാത്ത അവസ്ഥയില്‍നിന്ന് ചക്കയ്ക്ക് വിലയുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ സാധിച്ചതാണ് ചക്കക്കൂട്ടം കൂട്ടായ്മയുടെ വലിയ നേട്ടമെന്ന് കോഡിനേറ്റര്‍ അനില്‍ ജോസ് പറഞ്ഞു.

Content Highlights: Kerala`s Jackfruit Revolution: From Waste to Wealth

മാതൃഭൂമി.കോം വാട്സാപ്പിലും

Add Comment

View Comments ()

Subscribe to our Newsletter





Get daily updates from Mathrubhumi.com



Source link

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleവാഴ കൂമ്പ് തോരൻ(Banana flower) vazha koombu thoran
Next Article മറുതീരം തേടി, ഭാഗം 48 – എഴുത്ത്: ശിവ എസ് നായർ
Admin kcfwatford

Related Posts

ഓണത്തിന് രണ്ടുതരം പായസക്കൂട്ടുള്‍പ്പെടെ സമ്മാനപ്പൊതിയുമായി കുടുംബശ്രീ

August 3, 2025

ദിവസവും ഒരു കാന്‍ ഡയറ്റ് സോഡ കുടിക്കുന്നത് ടൈപ്പ്- 2 പ്രമേഹം വരാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം

August 2, 2025

വിലകാരണം വെളിച്ചെണ്ണയെ ഉപേക്ഷിക്കുന്നു; പലരും തിരഞ്ഞെടുക്കുന്നത് ചൂടാക്കിയാൽ പ്രശ്നക്കാരാകുന്നവ

August 2, 2025

Leave A Reply Cancel Reply

You must be logged in to post a comment.

Latest Posts

2025 Christmas & New Year Party

November 9, 20251

കൽപ്പടവുകൾ – അവസാനഭാഗം 02, എഴുത്ത്: നിഷ പിള്ള

August 3, 20256

കൽപ്പടവുകൾ – ഭാഗം 01, എഴുത്ത്: നിഷ പിള്ള

August 3, 20257

പുനർവിവാഹം ~ ഭാഗം 52, എഴുത്ത്: ആതൂസ് മഹാദേവ്

August 3, 202512
Don't Miss

British Malayali Award- Best Association 2015

January 23, 20161 Min Read

സുഹൃത്തുക്കളെ, ചുരുങ്ങിയ നാളുകൊണ്ട് യു കെ മലയാളികൾക്കിടയിൽ തരംഗമായി മാറിയ കെ.സി.എഫ് ഒരു പടി കൂടി കടന്നു മുന്നോട്ടുള്ള പ്രെയാണത്തിലേക്ക്…യു…

50+ No Onion No Garlic Indian Recipes

January 22, 2025

ലഞ്ച് ബോക്സ് 3 Lunchbox 3

January 1, 2024
Stay In Touch
  • Facebook
  • Twitter
  • Pinterest
  • Instagram
  • YouTube
  • Vimeo

Subscribe to Updates

Get the latest creative news from SmartMag about art & design.

KCF Watford
KCF Watford

Email Us: info (at) kcfwatford.org.uk

Facebook YouTube
About

Empowering communities and celebrating culture - KCF Watford is your dedicated partner in fostering development, education, and well-being in Watford and Kerala. Engage with our vibrant community and explore how together we can make a meaningful difference. Visit our homepage to learn more about our initiatives and how you can get involved.

We're open to new members and would love to hear from you!

Links
  • About
  • Beautyful Kerala
  • Contact Us
  • Events
  • Gallery
  • Home
  • News
  • Recipes & More
  • Trustees
  • ചാരിറ്റി സംഘടനയായ കേരള കമ്യൂണിറ്റി ഫൌണ്ടേഷൻ(കെ സി എഫ് )
  • Objectives
© 2026 kcfwatford.org.uk ❤️ Thanks to Kualo for hosting. 🙏
  • About
    • Trustees
  • Events
    • Up Coming Events
    • Events Gallery
  • News
  • Recipes & More
  • Useful
    • Beautyful Kerala

Type above and press Enter to search. Press Esc to cancel.