പെരുമഴയത്ത് ചൂട് ചായ ശരീരത്തിനും മനസ്സിനും ഒരാശ്വാസമാണ്. ഏലക്കയും ഇഞ്ചിയുമെല്ലാം ചേർത്ത് ചായ തയ്യാറാക്കുന്നവരുണ്ട്. എന്നാൽ സുഗന്ധദൃവ്യങ്ങളിൽ പ്രധാനിയായ ഗ്രാമ്പു ചേർത്തുള്ള പരീക്ഷണങ്ങൾ ചായയുടെ മാറ്റു കൂട്ടുമെന്ന് പലർക്കുമറിയില്ല. ഇന്‍ഡൊനീഷ്യൻ വേരുകളുള്ള ഗ്രാമ്പുവിൻ്റെ ആരോഗ്യ ഗുണങ്ങളറിയാം. ചെടിയുടെ പൂക്കള്‍ ഉണക്കി ഉണ്ടാക്കുന്ന ‘ഗ്രാമ്പൂ’ അഥവാ ‘കരയാമ്പൂ’ ചേർത്ത ചായ എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം.
ഗ്രാമ്പൂവിന്റെ ഗുണങ്ങള്‍
ഒരു ടീസ്പൂണ്‍ ഗ്രാമ്പൂവില്‍ വേണ്ടത്ര മാംഗനീസ്, ഫൈബര്‍, വിറ്റാമിന്‍സി,കെ എന്നിവ അടങ്ങിയിട്ടുണ്ട്. മാംഗനീസ് തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുകയും എല്ലുകള്‍ പുനര്‍നിര്‍മിക്കാന്‍ സഹായിക്കുകയും ചെയ്യുമ്പോള്‍, വിറ്റാമിന്‍ സി, കെ എന്നിവ പ്രതിരോധശേഷി വര്‍ധിപ്പിക്കും.
ഗ്രാമ്പൂവില്‍ അടങ്ങിയിരിക്കുന്ന ‘യുജെനോള്‍’ പ്രകൃതിദത്ത ആന്റിസെപ്റ്റിക് ആയി പ്രവര്‍ത്തിക്കുകയും പല്ലുവേദന ശമിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പല്ലുമായി ബന്ധപ്പെട്ടുള്ള വേദന, മോണവീക്കം, അണുബാധ എന്നിവയ്ക്ക് ശാന്തിയേകാന്‍ ഗ്രാമ്പൂ നന്നായി പ്രവര്‍ത്തിക്കും.( അളവിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കാം).
Also Read
ഗ്രാമ്പു ചേർത്ത ചായ തയ്യാറാക്കാം
ചേരുവകൾ (2 കപ്പിനായി)
പാല് – 1 കപ്പ്
വെള്ളം – 1 കപ്പ്
ചായപ്പൊടി – 2 ടീസ്പൂൺ
ഗ്രാമ്പു – 2 എണ്ണം
പഞ്ചസാര- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. ഗ്രാമ്പു വെള്ളത്തിൽ ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക. തിളച്ച വെള്ളത്തിൽ ചായപ്പൊടി ചേർക്കുക. 1-2 മിനിറ്റ് തിളപ്പിച്ച ശേഷം ഇതിലേക്ക് പാൽ ചേർക്കുക. പഞ്ചസാര ചേർക്കണമെങ്കിൽ ഇപ്പോൾ ചേർക്കാം. വീണ്ടും തിളപ്പിക്കാം. ഗ്രാമ്പു അധികമാകാതിരിക്കാൻ ശ്രദ്ധിക്കണം.

.jpg?$p=00e1a93&f=16x11&w=102&q=0.8)
